2014, ജനുവരി 8, ബുധനാഴ്‌ച

എന്റെ വിശ്വാസം

എന്റെ വിശ്വാസം മാത്രമാണ് ശരി

എന്റെ നേതാവിന് എല്ലാം അറിയാം 

നൂട്ടണ്ടുകലുക്ക് മുന്പേ അദ്ദേഹം എല്ലാം പറഞ്ഞു 

കാലാതിവര്തിയാണ് എന്റെ ശരി

സഹസ്രങ്ങളുക്ക് മുന്പേ 

എന്റെ നേതാക്കന്മാരു കണ്ടെതിയതല്ലാതെ 

ഇവിടെ ഒന്നും നടക്കുന്നില്ല ,നടക്കുകയും ഇല്ല 

കാലഘട്ടതിനെ ശരി ,ആനുകാലികം അല്ലാതാകുംപോളും

കാലഘട്ടത്തിന്റെ കണക്കു പറഞ്ഞു 

മേനി നടത്തി ,ചിന്തിക്കാന് സമയം നല്കാതെ 

എന്റെ മനസ്സിലെ സ്നേഹം തുടച്ചുനീക്കി 

ശത്രുത പകരുമ്പോള് , മദ്യവും ,മദിരാക്ഷിയുമായി

ഒന്നിച്ചിരിക്കുകയാണ് പുതു നേതാക്കള് 

മാനസിക അടിമയായി / വിഡ്ഢിയായ ഞാന് 

സഹോദരന്റെ നെഞ്ച് പിളര്തിയപ്പോള് 

പുതക്കനായി കൊണ്ടുവന്ന കോടിക്കും ഉണ്ടായിരുന്നു 

അവരുടെ കണ്ണിലെ ക്രൌര്യവും,ഹൃദയത്തിലെ ദുഷ്ടതയും

വാളിനു തുമ്പില് നിന്നും ഇട്ടു വീഴുന്ന രക്തം 

കൊടികളായി മാറുമ്പോള് , എല്ലാം മറന്നു 

കണ്ണീരു തുടക്കാനും നാണം മറക്കാനും 

തുണി തിരയുകയാരിരുന്നു ഞാനപ്പോള് 

(പ്രതിഭ കുവൈറ്റ്‌ ലിറ്റില് മാഗസിന് ഓഗസ്റ്റ്‌ ലക്കം )

2013, സെപ്റ്റംബർ 22, ഞായറാഴ്‌ച

ഉഷ


ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത സുവര്‍ണ ദിനങ്ങള്‍ ..........!!
ഇറ്റാക്സ് കോളേജിലെ തെക്കേ ഇടനാഴിക്കു പുറത്തു വാകമാരചോട്ടില്‍ കൊച്ചുവര്‍ത്തമാനം പറഞ്ഞിരിക്കുമ്പോള്‍ എനിക്ക് അവളോട്‌ പറയാന്‍ പറയാന്‍ കഴിഞ്ഞിരുന്നില്ല
 എനിക്ക് നിന്നെ ഇഷ്ടമാണെന്ന് ആ സാമീപ്യം , ആ സ്നേഹം പറഞ്ഞറിയിക്കാന്‍ പറ്റാതതായിരുന്നു , എന്നാല്‍ ആ കണ്ണുകളിലെ പ്രണയം അന്ന് ഞാന്‍ തിരിച്ചറിഞ്ഞിരുന്നില്ല 
എന്നതായിരുന്നോ സത്യം ..........?
രണ്ടു വര്‍ഷകാലം മനസ്സില്‍ വസന്തകാലം തന്നെയായിരുന്നു , 

കോളേജ് വിട്ടുപോയി വിളിപ്പടകലെയാനെങ്ങിലും
 അവളുടെ മനസ്സ് മുഴുവന്‍ എനിക്കുള്ള കത്ത് കളില്‍ നിറഞ്ഞിരുന്നു 
എഴുതുകളിലെ വരികളില്‍ പലപ്പോഴും മൌനാനുരാഗം ഞാന്‍ അറിഞ്ഞിരുന്നില്ല ...................
കുട്ടിയാറ്റൂര്‍ കാവിലെ താലപ്പൊലി ദിനം ഒരു വര്‍ഷത്തെ വിശേഷങ്ങള്‍ പറഞ്ഞു തീരാന്‍ മതിയാവില്ലയിരുന്നു , എനിക്ക് വേണ്ടി വഴിക്കണ്ണുമായി കാത്തിരിക്കുന്ന അവള്‍ പരിഭവം തീര്‍ക്കുന്നത്‌െന്റെ കവിളില്‍ തരുന്ന നഖക്ഷതങ്ങളോടെ ആയിരുന്നു
താലപ്പോലി കാവിലെക്കുള്ള പടികള്‍ കയരുംബോലും ആ പരിഭവം തീരില്ലയിരുന്നു..... 
എന്റെ ഞാന്‍ ഇത്രയും വിശേഷങ്ങള്‍ പറയുന്നതിനിടയില്‍ ഒന്ന് മാത്രം വിട്ടുപോയി .?വര്‍ഷങ്ങള്‍ക്കു ശേഷം കല്യാണ ക്കുറിയുമായി അവളുടെ മുന്നിലെത്തിയപ്പോള്‍ ആകണ്ണുകള്‍ നിറഞ്ഞത് മറക്കാനാവുന്നില്ല ഇന്നും ....................നീ കല്യാണം കഴിക്കെണ്ടാടാ .......പിന്നെ നീ എന്നെ മറക്കും എനിക്ക് കത്ത് എഴുതില്ല ............നമുക്ക് താലപ്പൊലി നഷ്ടമാകും.............. ഇത്രയും പരയുംപോളേക്കും അവളുടെ കണ്ണ് നിറഞ്ഞത് കണ്ടില്ലെന്നു നടിക്കാനേ എനിക്കായുള്ളൂ 
..........................................................................
ഇത്രയും കാലത്തിനിടയില്‍ ഒരിക്കലെങ്ങിലും എന്നെ ഇഷ്ടമാണെന്ന് നിനക്ക് പറയാമായിരുന്നില്ലേ ഞാന്‍ നിന്റെ അടുക്കല്‍ വരുമ്പോള്‍ ഒരായിരം പ്രാവശ്യം കേള്‍ക്കാന്‍ കൊതിച്ചതായിരുന്നു" നവവധുവായ അവള്‍ എന്നോട് ചോദിച്ചപ്പോള്‍ എന്റെ പ്രിയ കാണാതെ കണ്ണ് തുടച്ചു ഞാന്‍ ... , നിന്റെ ഭാര്യ നിന്നെ സ്നേഹിക്കുന്നു എന്ന് എനിക്ക് അറിയാം എങ്കിലും എനിക്ക് നിന്നെ നഷ്ടമായില്ലേ , ഇപ്പോള്‍ ഞാന്‍ വീണ്ടും അകന്നു പോകുന്നു ഇനിയെന്നു ...?ഒരിക്കലും പറയാനാവില്ല അല്ലെ .............?
..................
ഇന്നലെ കൂടി എന്റെ സ്വപ്നത്തില്‍ അവള്‍ വന്നു എന്നോട് ചോദിച്ചു....

"നിനക്ക് പറയാമായിരുന്നില്ലേ എന്നെ ഇഷ്ടമാണെന്ന് "
എന്റെ ഉഷ .......................നഷ്ടപ്പെട്ട വേദന ഇന്നും മാഞ്ഞു പോകുന്നില്ല 
ഞാന്‍ ഇന്നും പ്രണയിക്കുന്നു അവളെ അവളറിയാതെ .....അവള്‍ എവിടെയാണെന്ന് പോലും അറിയാതെ .....................
നാളെ ഞാനും ?

ലിബരറേന്‍ ടവറിന്റെ വിഹായസ്സിലോളം ഉയര്‍ന്നു നില്‍ക്കുന്ന ഉയരം നോക്കി മുര്ഗാബിലൂടെ നടക്കുമ്പോളാണ് ആ ദ്രിശ്യം കണ്ടത് 
ബസ്‌ സ്ടാന്ടിനു കിഴക്ക് ഭാഗത്ത്‌ പ്രാവുകള്‍ക്ക് തിനയും വെള്ളവും കൊടുക്കുന്ന ഭാഗത്ത് ഒരാള്‍ക്കൂട്ടം ഞാനും ആകാംക്ഷയോടെ സംഭവം 
എന്ടാനെന്നു അറിയാന്‍ തിരക്കിനിടയിലൂടെ എത്തി നോക്കിയപ്പോള്‍ ആണ് കണ്ടത് ....... പകിസ്ഥാനിയാനെന്നു തോന്നുന്നു ഡ്രസ്സ്‌ കണ്ടപ്പോള്‍ തോന്നിയതാണ് കമിഴ്ന്നു കിടക്കുന്നു ,
ആദ്യം കരുതിയത്‌ മദ്യപിചിട്ടാനെന്നാണ് ,പിന്നെയാണ് മനസ്സിലായത്‌ മരിച്ചതാണെന്ന് ,
പതിയെ ആള്‍ക്കൂട്ടം അദ്രിശ്യമായി ....കൂടിനിന്നവരുടെ സംസാരത്തില്‍ നിന്നാണ് അറിഞ്ഞത്, അയാള്‍ നടന്നു പോകുമ്പോള്‍ നിമിഷങ്ങള്‍ക്ക് മുമ്പ് ആണ് നെഞ്ച് തടവി കരഞ്ഞു കൊണ്ട് കമിഴ്ന്നു വീണത്‌ എന്ന് ......
ഹൃദയ സ്തംഭനം ആയിരുന്നിരിക്കാം  അല്ലേ ? 
ബാകാലയില്‍ നിന്നും അര ദിനാര്‍ കൊടുത്തു പ്രാവുകള്‍ക്ക് തിനയും മിനറല്‍ വെള്ളവും വാങ്ങിക്കൊടുക്കുന്ന ആള്‍ക്കാരിലാരും
100  ഫിത്സിന് ഒരു സോഡയോ ഒരു ഗ്ലാസ്‌ വെള്ളമോ  വാങ്ങിക്കൊടുക്കാന്‍ മുതിര്‍ന്നില്ല ...,
എന്നതാണ് അവസ്ഥ .....!!!
"ആരും എടുത്തു ആശുപത്രിയില്‍ പോയില്ലേ  എന്ന്" ചോദിച്ചപ്പോള്‍ ..
നിന്റെ ഫിന്ഗെര്‍  പ്രിന്റ്‌  പതിഞ്ഞാല്‍ നീ എന്ത് ചെയ്യും ?
എന്നും കൂടെ  ദേഷ്യത്തോടെയുള്ള നോട്ടമായിരുന്നു  ആ ബംഗ്ലാടെഷിയുടെ മറുപടി . 
ശരിയാണ് ഞാന്‍ ഒറ്റയ്ക്ക് എന്‍ട് ചെയ്യാന്‍ ? 
നാളെ ഞാന്‍ ഇങ്ങനെ വീണു കിടന്നാല്‍ എന്നെ ആര് നോക്കാന്‍ അല്ല 
ആര് ഒരു തുള്ളി വെള്ളം തരാന്‍ ?
ഒരു അനാഥ പ്രേതമായി ഞാനും...............................................? 
നിസ്സഹായനായി  നിര്‍വികാരതയോടെ  ആ പട്ടണത്തിലെ തിരക്കില്‍ ഞാനും അലിഞ്ഞു അദ്രിശ്യനായി ...........................

2013, സെപ്റ്റംബർ 20, വെള്ളിയാഴ്‌ച

ഇല്ലാത്ത പ്രണയം

1  ,  ഭൂതവും ഭാവിയും ഗണിച്ച ജ്യോല്‍സ്യന്,
         വര്‍ത്തമാനത്തില്‍ പ്രവാസിയായ ഭാര്യയുടെ
         അവിഹിത ബന്ധം മാത്രം രാശിപലകയില്‍ കാണായായില്ല
2 ,   കുഞ്ഞിക്കാല് കാണാന്‍ മോഹവുമായി വന്ന ഭാര്യ,
         വിരസമായ ദിനങ്ങള്‍ സുഖാനുഭൂതി തേടി അലഞ്ഞപ്പോള്‍
         മൂകസാക്ഷിയായി അവന്‍   മടക്കടിക്കറ്റ്‌ എടുക്കേണ്ടി വന്നു
3 ,   മനോരോഗിയായ  മുറ ചെറുക്കന്,
         ബലിയായ ജീവിതം കരുപ്പിടിപ്പിക്കാന്‍ പ്രവാസിയായപ്പോ ള്‍
         സാന്ത്വനമായി വന്നവനും നെഞ്ചിലെ ചൂട് തന്നെയാണ് തിരഞ്ഞത്        
 >     ഫ്ലാറ്റുകളിലെ നാല് ചുവരുകള്‍ക്കും , മലയാളിയുടെ മനസ്സിനും
         മാംസനിബധമായ ബന്ധങ്ങള്‍ക്ക്.........
         പ്രണയം എന്നും അന്യമാകുന്നുവോ ?
           
          
( പ്രവാസ ജീവിതത്തില്‍  ചുറ്റുപാടും കണ്ടത് തന്നെയാണീ വരികള്‍ക്ക് പ്രചോദനം )


( “ പ്രതിഭ കുവൈറ്റ്‌ “ ലിറ്റില്‍ മാഗസിനില്‍ പ്രസിദ്ധീകരിച്ചത് )
ത്രിവര്‍ണങ്ങള്‍

കാവിവര്‍നം
അഗ്നിയുടെ  തിളക്കമെന്നു , സന്യാസത്തിന്റെ ചിഹ്നമെന്നു
കതിരവന്റെ വെളിച്ചമെന്നു
അറിഞ്ഞതോ................
വര്‍ഗീയതയുടെ ശൂലം പിടിച്ച നെറ്റിക്കുറിയുടെ നിറം മാത്രമാണെന്ന് ,

ശുഭ്രവര്‍നം
സമാധാനത്തിന്റെ പ്രതീകമെന്നു , സഹനത്തിന്റെ ചിഹ്നമെന്നു
നന്മയുടെ തലോടലെന്നു
അറിഞ്ഞതോ ..................
തൊലിക്കട്ടിയുള്ള അഴിമതിയുടെ ആവരണത്തിന്റെ നിറം മാത്രമാണെന്ന് ,

ഹരിത വര്‍നം
പ്രകൃതിയുടെ ശോഭയെന്നു , ജീവന്റെ നിലനില്പ്പെന്നു
അറിഞ്ഞതോ .....................
അസഹിഷ്ണുതയുടെ , വര്‍ഗീയ വിഭജനത്തിന്റെ പ്രതീകം മാത്രമാണെന്ന്

ഇരുപത്തിനാല് അരക്കാലിന്റെ വര്‍ണം
അലയാഴിയുടെ സൌന്ദര്യമെന്നും , അലയാഴിയുടെ നിറമെന്നും
പ്രതീക്ഷിച്ചു , എന്നാല്‍ .....നഗ്നതയുടെ പര്യായമായി
മാറുന്നതും വേദനയോടെ കാണേണ്ടി വന്നു

ഏകത്വതിലേക്ക് നയിക്കുന്ന  പ്രതീകം
അനിര്‍വച്ചനീയമാകുന്നു ..........
ഞാനൊരു ഭാരതീയനായി എല്ലാം അറിയേണ്ടി വരുന്നു


എനിക്ക് ഇഷ്ടമല്ല
എനിക്ക് സുന്ദരന്മാരെയും സുന്ദരികളെയും
ഇഷ്ടമല്ലായിരുന്നു വെറുപ്പും ആയിരുന്നു .....എന്തെന്നാല്‍
അവര്‍ക്ക് അവനെ വളരെ ഇഷ്ടമായിരുന്നു
അതിനാല്‍ ഞാന്‍ അവനെയും വെറുത്തിരുന്നു
കാരണം ഞാന്‍ സുന്ദരന്‍ അല്ല
എന്ന് അറിയിച്ചത് അവനായിരുന്നു
ഉള്ളിലെ വേദനകള്‍ പുറത്തറിയിച്ചതും
അവനിലൂടെ  തന്നെയല്ലേ ­­­­
എങ്കിലും എന്റെ ഉള്ളം ആരും അറിഞ്ഞില്ല
മുഖം പ്രതിഫലിപ്പിക്കാന്‍ മാത്രമേ
അവനാകുമായിരുന്നുള്ളൂ
നാം നമ്മെ തിരിച്ചറിയുന്നത്‌ തന്നിലൂടെന്നു
നിങ്ങള്‍  പറഞ്ഞപ്പോള്‍
നീ തരുന്ന വെളിച്ചം ഞാന്‍ ആവാഹിച്ചു
ഞാന്‍ സ്വത്വം തിരിച്ചറിയുന്നു
ഇന്ന് ഞാന്‍ നിന്നെ സ്നേഹിച്ചു തുടങ്ങി
കൂടെ എന്നെ തന്നെയും ......................!                       


(തിരിച്ചറിവുകൾ സ്വയം നേടേണ്ടത് അല്ലെ ?)